വൈഗയുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക്
കൊയിലാണ്ടി: പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകൾ പെരുവട്ടൂർ LP സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വൈഗ S D തന്റെ പണ കുടുക്കയിൽ സമ്പാദ്യമായി സൂക്ഷിച്ച 2000 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി മാതൃകയായി. ഒരു വർഷത്തിലേറെയായ തൻറെ മനസിലെ ചെറിയ ചെറിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സ്വരുക്കൂട്ടിവെക്കുന്ന നിധിക്കുടുക്ക അച്ഛനെയും അമ്മയെയും ഏൽപ്പിക്കണമെന്നാഗ്രഹിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ശ്രദ്ധയിപെട്ടതോടെ ആ തീരുമാനം മാറ്റിവെച്ച് തുക മുഴുവനും മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് കൊടുക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം സ്ഥിരമായി കാണുന്ന വൈഗ തന്റെ ആഗ്രഹം അച്ഛനോടും അച്ഛാച്ചൻ രവീന്ദ്രനോട് പറയുകയായിരുന്നു. തുടർന്ന് വൈഗ തന്റെ സമ്പാദ്യം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് കൈമാറി. ചടങ്ങിൽ വൈസ്. ചെയർമാൻ അഡ്വ: കെ. സത്യൻ, വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൻ ഇന്ദിര ടീച്ചർ. മുൻ കൗൺസിലർ എം വി. ബാലൻ എന്നിവർ പങ്കെടുത്തു.


