KOYILANDY DIARY.COM

The Perfect News Portal

വേലാന്തളം വാണീജ്യ നികുതി ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്

പാലക്കാട്: വേലാന്തളം വാണീജ്യ നികുതി ചെക്ക്‌ പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണം നൂറിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കി കടലാസ്കൊണ്ട് പൊതിഞ്ഞ ശേഷം ഉപയോഗ ശൂന്യമായ ഫയലുകള്‍ക്കിടയില്‍ തിരുകിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട വാണീജ്യ നികുതി ചെക്ക്പോസ്റ്റാണ് വേലന്താവളത്തിലേത്. വേലന്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത് സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണ്.

ഓണം അടുത്തതോടെ ചെക്ക്പോസ്റ്റിലെ അഴിമതി ശക്തമാകുമെന്ന് തിരിച്ചറിഞ്ഞ വിജിലന്‍സ് വളരെ ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് വ്യാഴാഴ്ച രാവിലെ ചെക്ക് പോസ്റ്റില്‍ റെയ്ഡിനെത്തിയത്. വിജിലന്‍സ് പിടിച്ചെടുത്തത് വലിയ തുക ആയതിനാല്‍ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തേക്കാനാണ് സാധ്യത.

Advertisements
Share news