വെളിയന്നൂര്ക്കാവില് കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. 30ന് ഞായറാഴ്ച ഉള്ളിയേരി ശങ്കരമാരാരുടെ തായമ്പക, കുസുമം ചെറൂപ്പയുടെ പ്രഭാഷണം, നൃത്തസന്ധ്യ, ഡിസബർ 1ന് സര്‍പ്പബലി, ഗാനതരംഗം 2ന് മൃത്യുഞ്ജയഹോമം, ഇളനീര്‍കുല വരവ്, താലപ്പൊലി, പ്രാദേശിക കലാകാരന്മാരുടെ സോള്‍ട്ട് & പെപ്പര്‍, 3ന് അന്നദാനം, കാര്‍ത്തികദീപം തെളിയിക്കല്‍ 4ന് ആറാട്ട് എന്നിവ നടക്കും.
