വെളിച്ചെണ്ണയുടെ അളവ് കൂടിയതോടൊപ്പം മായവും കൂടി

ഓണക്കാലമായതോടെ കേരളത്തിലേയ്ക്ക് എത്തുന്ന വെളിച്ചെണ്ണയുടെ അളവ് കൂടിയതോടൊപ്പം മായവും കൂടി. തമിഴ്നാട്ടില്‍ നിന്നും എത്തുന്ന 90 ശതമാനം വെളിച്ചെണ്ണയും മായം കലര്‍ന്നവയാണ്.
തമിഴിനാട് കാങ്കായത്തു നിന്നുമാണ് എത്തുന്നത്. പാമോയില്‍ എന്ന പേരിലാണ് അവ കേരളത്തിലേക്ക് എത്തുന്നത്. വെളിച്ചെണ്ണയില്‍ പാരഫിന്‍, സുപ്പര്‍ ഒലീന്‍, കെര്‍നല്‍ ഓയില്‍ എന്നിവയാണ് ചേര്‍ക്കുന്നത്.

ഇവ ചേര്‍ത്ത് എടുക്കുന്ന വെളിച്ചെണ്ണകള്‍ എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഇരിക്കുന്നു എന്നതാണ് പ്രത്യേകത. എന്നാല്‍ ഇത്തരം വെളിച്ചെണ്ണ ഉപയോഗിക്കുന്നതുമൂലം മാരകമായ ആരോഗ്യപ്രശ്നമാണ് ഉണ്ടാകുന്നത്.

ചെക്ക്പോസ്റ്റുകളില്‍ പരിശോധന ഇല്ലാത്തതിനാല്‍ വളരെ എളുപ്പത്തില്‍ മായം കലര്‍ന്ന വെളിച്ചെണ്ണക്ക് അതിര്‍ത്തി കടന്നെത്താന്‍ സാധിക്കുന്നു. മുമ്ബ് പരാതി ലഭിച്ചിട്ടും ഭക്ഷ്യവകുപ്പ് നടപടി എടുത്തിട്ടില്ല.

