KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ്. മികച്ച വിജയം നേടി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചയത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ്. സ്ഥാനാർത്ഥി പി. ടി. നാരായണി വിജയിച്ചു. 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ 25 വോട്ട് എൽ ഡി. എഫ്. അധികം നേടി.

യു. ഡി. എഫ്.നും ബി. ജെ. പി. ക്കും കഴിഞ്ഞ തഴണ നേടിയ വോട്ട് നിലനിർത്താൻ സാധിച്ചില്ല. എന്നാൽ എൽ.ഡി.എഫ്.ന് ക്രമാനുഗതമായി വോട്ട് വർദ്ധിക്കുകയാണുണ്ടായത്. എൽ.ഡി.എഫ്. (2964), യു. ഡി. എഫ് (1713, ബി. ജെ. പി. (408) എന്നിങ്ങനെയാണ് ലഭിച്ച വോട്ടിന്റെ കണക്ക്.

കഴിഞ്ഞ തവണത്തെ ഇലക്ഷന്റെ പോളിംഗിനെ അപേക്ഷിച്ച് ഇത്തവണ 12 ശതമാനത്തിന്റെ കുറവാണ് പോൾ ചെയ്തത്. കഴിഞ്ഞതവണ 6300ഉം ഇത്തവണ 5086 പേരും വോട്ട് ചെയ്തു. വോട്ടെണ്ണി ഫലപ്രഖ്യപനം വന്ന ഉടനെതന്നെ എൽ. ഡി. എഫ്. പ്രവർത്തകർ ഡിവിഷനിൽ ആഹ്ലാദ പ്രകടനം ആരംഭിച്ചുകഴിഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *