വൃക്കക്കൊരു തണൽ മെഗാ എക്‌സിബിഷൻ : കണ്ണുകൊട്ടി ബൈക്ക്‌റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും, തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണൽ മെഗാ എക്‌സിബിഷന്റെ പ്രചാരണത്തിന്റെ ഭാഗമായി കണ്ണുകൊട്ടി ബൈക്ക് റാലി സംഘടിപ്പിച്ചു. പ്രശസ്ത മെജിഷ്യൻ ശ്രീജിത്ത് വിയ്യൂരിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിലാണ് റാലി നടത്തിയത്. നിരവധി ബൈക്കുകൾ റാലിയെ അനുദാവനം ചെയ്തു.
