വീരവഞ്ചേരി പടിഞ്ഞാറ്റിടത്ത് കിരാതമൂര്‍ത്തി തിറ മഹോത്സവം തുടങ്ങി

തിക്കോടി: വീരവഞ്ചേരി പടിഞ്ഞാറ്റിടത്ത് കിരാതമൂര്‍ത്തി തിറ മഹോത്സവം തുടങ്ങി. 18-ന് ക്ഷേത്രപൂജ, ഒമ്പതുമണിക്ക് ഭജന, മൂന്നുമണിക്ക് ഓട്ടംതുള്ളല്‍, 5.30-ന് സോപാനസംഗീതം, 6.30-ന് സംഗീതകച്ചേരി ഡോ. എ.പി. മുകുന്ദനുണ്ണി, എട്ടുമണിക്ക് വെള്ളാട്ടം, തിരുവാഭരണം ചാര്‍ത്തല്‍, ഒമ്പതുമണിക്ക് കുലവന്, മുണ്ട്യോന് വെള്ളാട്ടം, ചെണ്ടമേളം. 12 മണിക്ക് വെള്ളക്കെട്ട്, നാലുമണിക്ക് ഗണപതിയാട്ടം, കരിയാത്തന്തിറ, തിരുമുടിവെച്ച് ചാന്തുചാര്ത്തല്, തേങ്ങയേറ്, 19-ന് രാവിലെ ആറരയ്ക്ക് കുലവന്, മുണ്ട്യേന്തിറ, 8.30-ന് വാളകംകൂടല്‍, ഉച്ചയ്ക്ക് നവഗം, പഞ്ചഗവ്യം, ആടല് എന്നിവയുണ്ടാകും.
