KOYILANDY DIARY

The Perfect News Portal

വീടിൻറെ കോൺക്രീറ്റ് മതിൽ തകർന്ന് ഇരുനില കെട്ടിടം നിലംപൊത്തി- വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടി: കണയങ്കോടിന് സമീപം വീടിൻ്റെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞു ഇരുനില കെട്ടിടം പൂർണമായും നിലംപൊത്തി. ദുരന്തം ഒഴിവായി. കണയങ്കോട് കുട്ടോത്ത് വളവിനു സമീപം പാറമ്മൽ ശങ്കരനെ വീടിനുമുന്നിൽ നിർമിച്ച സംരക്ഷണ ഭിത്തിയാണ് ഞായറാഴ്ച വൈകീട്ട് 4 മണിയോടെ  കനത്ത മഴയിൽ തകർന്നത്. 6 മീറ്റർ ഉയരത്തിലും 12 മീറ്റർ നീളത്തിലും നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി കനത്ത മഴയിൽ കെട്ടിടത്തിനു  മുകളിലേക്ക് പതിക്കുകയായിരുന്നു.
സംസ്ഥാന പാതയോടു ചേർന്ന് കുന്നത്തറ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന പഴയ ഓടിട്ട  കെട്ടിടമാണ് നിലംപൊത്തിയത് നടുവിലേsത്ത് മീത്തൽ ചാത്തൻ്റെ ഉടമസ്ഥതയിലുള്ളതാണ്  കെട്ടിടം പോസ്റ്റോഫീസ് കൂടാതെ മറ്റ് രണ്ട് കടകളും ഇതിൽ ഉണ്ട്.  സാധാരണ പകൽ സമയത്ത് നിരവധി പേർ ഉണ്ടാകുന്ന സ്ഥലമാണിത്. ഞായറാഴ്ച ആയതിനാലും കനത്ത മഴ ആയിരുന്നതിനാൽ ഇവിടെ ആരും ഇല്ലാതിരുന്നതുമാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം.
അത്തോളി എസ്.ഐ വിജയൻ, എ. എസ് .ഐ. സുരേഷ് കുമാർ, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി .പി ആനന്ദന്, സീനിയർ ഓഫീസർ വി. കെ. ബാബു, ബിജുകുമാർ, ഗുൽഷാദ് എന്നിവരുടെ  നേതൃത്വത്തിലുള്ള  സംഘവും സ്ഥലത്ത് എത്തിയിരുന്നു. മതിൽ പൂർണമായും നിലംപൊത്താൻ സാധ്യതയുള്ളതിനാൽ അവശിഷ്ടങ്ങൾ നീക്കാനുള്ള പ്രവർത്തനങ്ങൾ രാത്രി വൈകിയും തുടന്നു.

Leave a Reply

Your email address will not be published. Required fields are marked *