മനാമ > പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച ബഹ്റൈനിലെത്തും. പകല്‍ 11ന് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അദ്ദേഹം ബഹ്റൈനില്‍ എത്തുക. ബഹ്റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം വി എസ് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ഇസാ ടൌണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടിലാണ് ചടങ്ങ്. ശനിയാഴ്ച വൈകിട്ട് ഏഴിന് ബഹ്റൈന്‍ കേരളീയസമാജത്തില്‍ കേരളീയസമാജവും ബഹ്റൈന്‍ പ്രതിഭയും ചേര്‍ന്ന് വി എസിന് സ്വീകരണം നല്‍കും. ഞായറാഴ്ച പുലര്‍ച്ചെ കേരളത്തിലേക്ക് മടങ്ങും.