വിലക്കുറവുമായി പോലീസിന്റെ സ്കൂള്‍ മാര്‍ക്കറ്റ്

കോഴിക്കോട്: അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ വിലക്കുറവുമായി കോഴിക്കോട് സിറ്റി പോലീസിന്റെ സ്കൂള്‍ മാര്‍ക്കറ്റ്. കോഴിക്കോട് പാവമണി റോഡിലെ പോലീസ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സ്കൂള്‍ മാര്‍ക്കറ്റാണ് ഏവരേയും ആകര്‍ഷിക്കുന്നത്.
പേന മുതല്‍ റെയിന്‍കോട്ട് വരെ വന്‍ ബ്രാന്‍ഡുകളും തദ്ദേശീയ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. നോട്ടുപുസ്തകങ്ങള്‍ക്ക് പത്ത് രൂപവരെ വിലക്കുറവുള്ളപ്പോള്‍ ബാഗുകള്‍ക്ക് നാല്‍പ്പത് ശതമാനം വരെയും ടിഫിന്‍ബോക്സ്, കുടകള്‍ എന്നിവയ്ക്ക് പത്ത് മുതല്‍ ഇരുപത് ശതമാനം വരെയും വിലക്കുറവുണ്ട്. ജൂണ്‍ അഞ്ചുവരെ സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.

