വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കാന്‍ വിപണികളില്‍ വൻ തിരക്ക്

കോഴിക്കോട്: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ വിപണികളില്‍ തിരക്കേറി. നഗരത്തിലെ മിഠായിത്തെരുവുള്‍പ്പെടെയുള്ള കച്ചവട കേന്ദ്രങ്ങളില്‍ ഇന്നലെ ഉച്ച മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രമായ മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തിത്തുടങ്ങിയെങ്കിലും തിരക്ക് വര്‍ദ്ധിച്ചത് ഉച്ചയ്ക്ക് ശേഷമാണ്. വസ്ത്രങ്ങള്‍ക്ക് പുറമെ കണി കാണാനുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വാങ്ങാനും തിരക്കാണ്.

ബീച്ചിലും സരോവരത്തും ടൗണ്‍ഹാളിന് സമീപത്തും മാനാഞ്ചിറയിലുമെല്ലാം വിവിധ പ്രദര്‍ശനങ്ങളും മേളകളും നടക്കുന്നുണ്ട്. കമ്മിഷണര്‍ ഓഫീസിന് സമീപം കൈത്തറി വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന മേളയില്‍ വലിയ തിരക്കാണുള്ളത്.
Advertisements

