വിവാഹ വാർഷികം സേവാഭാരതി പാലിയേറ്റിവ് കെയറിനൊപ്പം
കൊയിലാണ്ടി: വിവാഹ വാർഷികം സേവാഭാരതി പാലിയേറ്റിവ് കെയറിനൊപ്പം മൂടാടി പാലക്കുളം കൊക്കവയൽ കുനി ഷാജി എൻ നായരുടെയും, സോണിയുടെയും പതിനാറാമത്തെ വിവാഹ വാർഷികമാണ് ആഘോഷങ്ങൾ ഒഴിവാക്കി സേവാഭാരതിയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെയും, അന്നദാനത്തിന്റെയും ചിലവിലേക്കായി മാറ്റി വെച്ച് സമൂഹത്തിന് മാതൃകയായി. കോവിഡ് കാലത്തും നിരവധി സേവന പ്രവത്തനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടക്കുന്നത്. ഭാരവാഹികൾ വ്യക്തമാക്കി. ഷാജി എൻ നായർ, ഭാര്യ സോണി, മക്കൾ ശ്രീലക്ഷ്മി, ശിവകാമി, പാർവണേന്ദുമുഖി എന്നിവർക്ക് സേവാഭാരതിയുടെ നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

