KOYILANDY DIARY.COM

The Perfect News Portal

വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: അശ്വമേധം കുഷ്ഠരോഗ നിർണ്ണയ പ്രചാരണ പരിപാടിയുടെ ഭാഗമായി നഗരസഭ, താലുക്ക് ആശുപത്രി, തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന വിളംബര ജാഥ നഗരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു.

പരിപാടിയുടെ ഭാഗമായി ഇന്നു മുതൽ 18 വരെ രണ്ടാഴ്ചക്കാലം പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് നിറം മങ്ങിയ സ്പർശനശേഷി കുറഞ്ഞ പാടുകളും കൈകാലുകളിലെ മരവിപ്പും പരിശോധനക്ക് വിധേയമാക്കും.

വി.സുന്ദരൻ, ആർ.എം.ഒ. ഡോ:അബ്ദുൾ അസീസ്, ഹെൽത്ത് സൂപ്പർവൈസർ ഉലഹന്നാൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ബി.ജയ, ഹെൽത്ത് ഇൻസ്പക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ജാഥയിൽ പങ്കാളികളായി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *