വിറക് ശേഖരിക്കുന്നതിനായി റബ്ബര്‍ തോട്ടത്തില്‍ പോയ വീട്ടമ്മക്ക് നേരെ പീഡനശ്രമം

കോഴിക്കോട്: പീഡനത്തെ എതിര്‍ത്ത വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. 50 വയസ്സുള്ള ദളിത് സ്ത്രീയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം വിറക് ശേഖരിക്കുന്നതിനായി റബ്ബര്‍ തോട്ടത്തില്‍ പോയ സ്ത്രീയെ അയല്‍വാസി കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന ശ്രമം തടഞ്ഞ സ്ത്രീയെ ഇയാള്‍ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിന് മുമ്പു സ്ത്രീയോട് ഇയാള്‍ അസഭ്യം പറയാറുണ്ടെന്നും ഇവര്‍ പറയുന്നു. മര്‍ദ്ദിച്ച വ്യക്തി ഒളിവിലാണ്. കൂരാചുണ്ട് ഭാഗങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.

