വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവം മാര്‍ച്ച് 2 മുതല്‍

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവം മാര്‍ച്ച് 2 മുതല്‍ ഏഴുവരെ ആഘോഷിക്കും. 2ന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം, സമൂഹസദ്യ, രാത്രി ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദിന്റെ തായമ്പക, തുടര്‍ന്ന് ഗസല്‍രാവ്.
മൂന്നിന് രാത്രി എട്ട് മണിക്ക് നൃത്തപരിപാടി. നാലിന് രാത്രി 11മണിക്ക് മുല്ലക്കാന്‍ പാട്ടിന് എഴുന്നള്ളത്ത്. അഞ്ചിന് വൈകീട്ട് കണലാടിവരവ്, ഏഴ് മണിക്ക് പോരൂര്‍ രാമചന്ദ്രമാരാരുടെ തായമ്പക, നാടകം. ആറിന് വരവുകള്‍, കൊല്ലന്റെ തിരുവായുധം വരവ്, വൈകീട്ട് പൊതുജന വരവ്, തണ്ടാന്‍ വരവ്, ഗാനമേള, തിറകള്‍.ഏഴിന് രാത്രി 7.30-ന് ആറാട്ടിന് എഴുന്നള്ളത്ത്, പാണ്ടിമേളം എന്നിവ ഉണ്ടാകും.

