വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ഠബന്ധ നവീകരണ കലശം
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ഠബന്ധ നവീകരണ കലശം നടന്നു. പിഷാരികാവ് മേല്‍ശാന്തി എന്‍. നാരായണന് മൂസ്സത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് ടി. പി. വേലായുധന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. കെ. അനില്‍ കുമാര്‍, അരീക്കല്‍ ചന്ദ്രന്, സരോജിനി, കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.



