വിമുക്തി പദ്ധതി കൊയിലാണ്ടിയിൽ നടപ്പിലാക്കാൻ തീരുമാനിച്ചു

കൊയിലാണ്ടി: വിമുക്തി പദ്ധതി കൊയിലാണ്ടിനിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ കെ.ദാസൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മദ്യം, കഞ്ചാവ് മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ വ്യാപനത്തിനെ തിരെയുള്ള ബോധവൽക്കരണത്തിനായി സർക്കാർ ആവിഷ്ക്കരിച്ചതാണ് വിമുക്തി പദ്ധതി.
മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും, രണ്ട് നഗരസഭ കളിലും, കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം താഴെ തട്ടിലെക്ക് വ്യാപിപ്പിക്കും വാർഡുതല കമ്മിറ്റികളും രൂപീകരിക്കും, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും.

നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, പന്തലായനി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഇന്ദിര വികാസ്, പേരാമ്പ്ര എക്സൈസ് സി.ഐ. കെ.പ്രേം കൃഷ്ണ, എക്സൈസ് ഇൻസ്പെക്ടർ പി.സജിത്ത്കുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ മനോഹരൻ പയ്യൻ, കെ.സോമസുന്ദരൻ, കെ.വി.അബ്ദുൾ മജീദ്, കെ.പി.പ്രഭാകരൻ, വേലായുധൻ കീഴരിയൂർ, കെ.രാധാകൃഷ്ണൻ സംസാരിച്ചു.

