KOYILANDY DIARY

The Perfect News Portal

വിപണി പിടിക്കാന്‍ സോണിയുടെ 4കെ ആക്ഷന്‍ ക്യാമറകൾ രംഗത്ത്

വിപണി പിടിക്കാന്‍ സോണിയുടെ 4കെ ആക്ഷന്‍ ക്യാമറകൾ  ഇമേജിംഗ് സാങ്കേതിക വിദ്യകളുടെ ലോകത്തെ പുലികളായ സോണി പുതിയ 4കെ ആക്ഷന്‍ ക്യാമറകളു മായി രംഗത്ത്. പരമ്ബരാഗത മുന്‍നിര ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ തരക്കേടില്ലാത്ത ലെന്‍സ് ശ്രേണിയുമായി ഡിഎസ്‌എല്‍ആറുകളും, മിറര്‍ലെസ് ക്യാമറകളുമൊക്കെ അവതരിപ്പിച്ച സോണി ആക്ഷന്‍ ക്യാമറ രംഗത്തും പിന്നോട്ടില്ല എന്ന സൂചനയാണ് 4കെ സൗകര്യമുള്ള ആക്ഷന്‍ ക്യാമറകള്‍ വിപണിയിലെത്തിച്ചു കൊണ്ട് വ്യക്തമാക്കുന്നത്.

ഗോപ്രോയുടെ മികച്ച ആക്ഷന്‍ ക്യാമറാ ശ്രേണിയെ വെല്ലാന്‍ കെല്‍പ്പുള്ള ക്യാമറകള്‍ ഇറക്കാന്‍ ഷവോമിയുടെ ഉപകമ്ബനിയായ വൈ പോലും അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍ മുന്‍ നിര ബ്രാന്‍ഡായ സോണി പുതിയ 4കെ ആക്ഷന്‍ ക്യാമറകളുടെ പണിപ്പുരയില്‍ ആയിയിരുന്നുവെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. ഏത് പ്രതികൂല സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ക്യാമറയുടെ ലോകത്തേക്ക്മി കവറിയിക്കാന്‍ ഒരുപിടി മോഡലുകളുമായി നിക്കോണും എത്തിയിരുന്നു.

ഇന്ത്യന്‍ വിപണിക്ക് ഏറെ പരിചിതമല്ലെങ്കിലും 2014 മുതല്‍ ആക്ഷന്‍ ക്യാമറ വിപണിയില്‍ ഒരുപിടി ഉല്പന്നങ്ങളുമായി പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ സോണി തയാറെടുത്തിരുന്നു. HDR-AS10, HDR-AS15, HDR-AS20 തുടങ്ങിയ മോഡലുകളുമായി ആക്ഷന്‍ ക്യാമറ യുഗത്തിലേക്ക് പ്രവേശിച്ച സോണിയുടെ HDR-AS20 മോഡല്‍ മുതലുള്ള മോഡലുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്നത്. ഇതുവരെ പുറത്തിറക്കിയ പതിനൊന്നോളം ആക്ഷന്‍ ക്യാമറ മോഡലുകളില്‍ ഏഴെണ്ണം മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ആക്ഷന്‍ ക്യാമറകള്‍ക്ക് വൈകിയാണെങ്കിലും ലഭിച്ച സ്വീകാര്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് സോണിയുള്‍പ്പടെയുള്ള കമ്ബനികള്‍

Advertisements

Leave a Reply

Your email address will not be published. Required fields are marked *