KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികളുടെ സ്നേഹാദരവ് ശ്രദ്ധേയമായി

കൊയിലാണ്ടി: ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പതിവ് രീതികളിൽ നിന്നും വ്യത്യസ്ഥമായി നിറങ്ങൾ കൊണ്ട് ചാലിച്ച സ്നേഹാദരവ് ശ്രദ്ധേയമായി .അക്ഷരമാലകളും , പ്രകൃതിയും നിലാവുള്ള രാത്രിയുമാകാശവും നിറയുന്ന ലോകത്തിന്റെ നേർ ചിത്രങ്ങൾ വരച്ചാണ് വിദ്യാർത്ഥികൾ അധ്യാപകരെ വരവേറ്റത്.
വിദ്യാർത്ഥികളായ അമൽ കൃഷ്ണ, ആദിത്യൻ, ആകാശ്, അഭിഷേക്, ആർദ്ര, എന്നിവരോടൊപ്പം MES കോളജിലെ ആർകിടെക്റ്റർ വിദ്യാർത്ഥികളായ റിഫ റഹ്മാൻ, അനസിറ.കെ .ടി എന്നിവരും ചിത്രരചനയിൽ പങ്കെടുത്തു. ആർട് അധ്യാപകൻ റഹ്മാൻ കൊഴുക്കല്ലൂരിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.വത്സല, അഡ്വ.പി.പ്രശാന്ത്, പി.എ.പ്രേമചന്ദ്രൻ, ബിജേഷ്.യു, അർച്ചന.യു.ആർ, വിനു കുറുവങ്ങാട്, എ സുഭാഷ് കുമാർ, പി.പ്രസന്ന എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *