വിദ്യാര്‍ഥി മുങ്ങി മരിച്ചു

പേരാമ്പ്ര: കക്കയം കരിയാത്തുംപാറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണയങ്കോട് വലിയ കടവത്ത് ജലീലിന്റെ മകന്‍ മുഹമ്മദ് നദീം (17) ആണ് മരിച്ചത്.
കൊയിലാണ്ടി എം.ജി. കോളെജ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. കോളേജില്‍ നിന്നും എത്തിയ വിനോദ യാത്രാ സംഘത്തിലെ അംഗമാണ് മുഹമ്മദ് നദീം. പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ച് കൂരാച്ചുണ്ടിലെ ക്ലിനിക്കിലും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കൊളേജ് മോര്‍ച്ചറിയില്‍. ഖറടക്കം നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുറുവങ്ങാട് ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. മാതാവ് സീനത്ത്. സഹോദരങ്ങള്‍: മുഹമ്മദ് നിഷാല്‍, മുഹമ്മദ് നിഹാല്‍.
