വിദ്യാര്‍ഥിയെ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം

കോഴിക്കോട്: വനിത ഹോസ്റ്റലിനു മുന്നില്‍ കണ്ടതിനെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥിയെ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം. വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍കോളജ് എസ്‌ഐക്കെതിരെയാണ് ആരോപണം. എന്നാല്‍ ആരോപണം എസ്‌ഐ നിഷേധിച്ചു.
പോലീസ് മര്‍ദനത്തില്‍ കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ വിദ്യാര്‍ഥിക്ക് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌ഐക്കെതിരെ പരാതി സ്വീകരിക്കുന്നില്ലെന്ന് ഇയാളുടെ സഹോദരന്‍ പറഞ്ഞു. പരാതി സ്വീകരിക്കാന്‍ എസ്‌ഐയുടെ അനുവാദം വേണമെന്നായിരുന്നു പോലീസുകാരുടെ നിര്‍ദേശമെന്നും സഹോദരന്‍ പറഞ്ഞു.

