വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വണ്ടിയിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു വിദ്യാര്ഥിക്കെതിരേയും കേസടുത്തിട്ടുണ്ട്. നിഷാദ്, സാജിര്‍, യൂനിസ് എന്നീ അധ്യാപകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലാബ് അസിസ്റ്റന്റായ ഇബ്രാഹിം കുട്ടിക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന ഹോളി ആഘോഷത്തിനിടെ നാല്‍പ്പതോളം വരുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാമ്ബസില്‍ സമരവും തുടര്‍ന്നിരുന്നു. അധ്യാപകരെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു ശക്തമായ സമരം തുടര്‍ന്നത്.

ഇതിനു പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ പൊലീസ് നടപടി ഉണ്ടായത്. നടപടികളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു. തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പിലായി എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

