വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു

കണ്ണൂർ: ഓട്ടോറിക്ഷയില്‍ സ്ഥിരമായി വിദ്യാലയത്തിലേക്ക് പോകുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗത്തെ ഇല്ലത്ത് താഴെ കുനിയില്‍ അരവിന്ദാക്ഷ (53)നെയാണ് തലശ്ശേരി സി ഐ പ്രദീപന് കണ്ണിപ്പൊയിലും സംഘവും അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിനിയോട് ലൈംഗിക ചുവയുള്ള വാക്കുകള്‍ പറഞ്ഞ് മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതി. പ്രതിയെ ഇന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

