വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍

കുന്ദമംഗലം: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. ചാത്തമംഗലം മലയമ്മ മഠത്തില്‍ ബാബു(55) വിനെയാണ് എരഞ്ഞിപ്പാലം പോക്സോ കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ചൈല്‍ഡ് ലൈനില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ കെ.കെ ബിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

