വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കൊയിലാണ്ടിയിൽ സീകരണം നൽകി

കൊയിലാണ്ടി: ചരിത്രത്തെ വളച്ചൊടിച്ചും ചരിത്രപുരുഷന്മാരെ തമസ്കരിച്ചും വിദ്യാഭ്യസ രംഗത്തെ വികലമാക്കാനും രാഷ്ടീയവൽക്കരിക്കാനും കേരളത്തിലെ പൊതു സമൂഹം അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് പ്രസ്താവിച്ചു. കെ.പി എസ്.ടി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കൊയിലാണ്ടിയിൽ നൽകിയ സീകരണം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ യു. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർമാരായ പി.ഹരിഗോവിന്ദൻ, എം സലാവുദിൻ, എസ്. സന്തോഷ് കുമാർ, ഡി.സി സി മുൻ പ്രസിഡണ്ട് കെ. സിഅബു, രാജേഷ് കീഴരിയൂർ, പി.കെ അരവിന്ദൻ, കെ. സി. രാജൻ, പറമ്പാട്ട് സുധാകരൻ, ഇടത്തിൽ ശിവൻ, കെ.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
