KOYILANDY DIARY.COM

The Perfect News Portal

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ വിഭാഗത്തിലെ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവ് കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍, എ.ആര്‍.ടി തെറപ്പിക്ക് വിധേയരാകുന്ന എച്ച്‌.ഐ.വി ബാധിതര്‍ എന്നിവരുടെ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന മക്കള്‍ക്കാണ് അര്‍ഹത. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്കാണ് ധനസഹായം. നിശ്ചിതമാതൃകയിലുള്ള അപേക്ഷഫോറം രേഖകള്‍ സഹിതം ആഗസ്റ്റ് 20നകം ശിശുവികസന പദ്ധതി ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: -0495 2371911.

Share news

Leave a Reply

Your email address will not be published. Required fields are marked *