KOYILANDY DIARY

The Perfect News Portal

വിദേശ വനിതയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശ വനിതയുടെ തിരോധാനത്തിന് ഒരാഴ്ച തികഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ്. വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലന്റുകാരിയായ ലിഗ സ്ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തുന്നത്.

ഫോണും പാസ്പോര്‍ട്ടുമെല്ലാം ഉപേക്ഷിച്ച്‌ ഒരു ഓട്ടോയില്‍ കയറി കോവളത്തുപോയ ലിഗയെ കുറിച്ച്‌ പിന്നീട് ഒരു അറിവുമില്ലെന്നാണ് സഹോദരിയുടെ പരാതി. ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്ന് ലിഗയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കള്‍.

അതേസമയം, അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഓച്ചിറയില്‍ വച്ച്‌ ലിഗയെ ചിലര്‍ കണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് എസ്.ഐയും സംഘവും അവിടെ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നീല നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ലെഗിന്‍സുമാണ് കാണാതാകുമ്ബോള്‍ ലിഗ ധരിച്ചിരുന്നത്. ഇവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 – 2716100 , 9497980148 എന്നീ ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടണമെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു.

Advertisements

മുമ്ബ് വര്‍ക്കലയില്‍ വച്ചും ലിഗയെ കാണാതായി പരാതിയുണ്ടായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *