വിട്ടുപോയ കക്ഷികളെ തിരികെയെത്തിച്ച് യൂ.ഡി.എഫ് ശക്തിപ്പെടുത്തണം: കെ.മുരളീധരന്‍

കൊയിലാണ്ടി: പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ ഭരണ വിരുദ്ധ വികാരം മുതലാക്കാന്‍ കോണ്‍ഗ്രസ്സിനെയും യൂ.ഡി.എഫിനെയും ശക്തിപ്പെടുത്തണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊയിലാണ്ടിയില്‍ ലീഡര്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കെ.കരുണാകരന്‍
അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണി വിട്ടുപോയ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പടെയുളള കക്ഷികളെ തിരികെയെത്തിക്കമം. എന്നാല്‍ രാഷ്ട്രീയ വഞ്ചന കാട്ടിയ ജനതാദളിനെ ഇനിയൊരുക്കലും അടുപ്പിക്കരുത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആ പാര്‍ട്ടിയെ സംരക്ഷിച്ചതും സഹായിച്ചതും യൂ.ഡി.എഫാണ്. എന്നാല്‍ എല്ലായ്‌പ്പോഴുംചതിച്ചത് സി.പി.എമ്മാണെന്നും മുരളീധരന്‍ പറഞ്ഞു. ഇ.ടി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ഇ. നാരായണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

മുന്‍ മന്ത്രിമാരായ പി.ശങ്കരന്‍, എം. ടി. പത്മ, കെ.പി.

