ഏഴുകുടിക്കൽ ഗവ. എൽ.പി.സ്കൂളിൽ വികസന സംഗമം നടത്തി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ഗവ. എൽ.പി. സ്കൂളിൽ സ്കൂളിന്റെ സമഗ്ര വികസനത്തിനായി വികസന സംഗമം നടത്തി. സ്കൂൾ സമഗ്ര വികസന രേഖ സംഗമത്തിൽ അവതരിപ്പിച്ചു. അരയ സമാജം, അമ്പല കമ്മറ്റി, മഹല്ല് കമ്മറ്റി, രാഷ്ട്രീയ പാർട്ടികൾ, എന്നിവയുടെ പ്രതിനിധികളും ജനപ്രതിനിധികളും രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ സംഗമം ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗം എ.കെ. രതീഷ്, ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡണ്ട് വിപിൻദാസ് ടി.പി, പി.പി പ്രസാദ്, പി.പി. ശശി, സി.പി. ശ്രീനിവാസൻ, പി. സന്തോഷ്, പി.സി. ഷാജി, പി.സി. ഷിബു, കെ. ജുബൈർ, കെ. ബാലകൃഷ്ണൻ സംസാരിച്ചു.


