KOYILANDY DIARY.COM

The Perfect News Portal

വിഎസിന് കാബിനറ്റ് പദവി നല്‍കുന്നതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്.അച്യുതാനന്ദനു കാബിനറ്റ് പദവി നല്‍കുന്നതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഇരട്ടപ്പദവി നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരും. 1951ലെ ബില്ലിനാണ് നിയമഭേദഗതി കൊണ്ടുവരിക. അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നത് സംബന്ധിച്ചും ഭരണ പരിഷ്കാര കമ്മിഷന്റെ ഘടന സംബന്ധിച്ചും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട‍് നല്‍കിയിരുന്നു.

നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിരുന്നു. ഇരട്ടപദവി പ്രശ്നം ഒഴിവാക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യുകയായിരുന്നു. ആദായകരമായ ഇരട്ടപ്പദവികള്‍ നല്‍കുന്നതിന് നിയമഭേദഗതി വേണ്ടി വരുമെന്നും സഭ ചേരുന്നതിനാല്‍ ഭേദഗതിക്കു സഭയുടെ അംഗീകാരം വേണമെന്നുമായിരുന്നു ശുപാര്‍ശ.

Share news