KOYILANDY DIARY.COM

The Perfect News Portal

വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

നാ​ദാ​പു​രം:​ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘം മ​ല​യോ​ര മേ​ഖ​ല​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ചാ​രാ​യ നി​ർ​മ്മാ​ണ​ത്തി​നാ​യി സൂ​ക്ഷി​​ച്ച വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.​
കാ​വി​ലും ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഏ​ച്ചി​ലു​ക​ണ്ടി തോ​ട്ടി​ൽ നി​ന്നാ​ണ് 470 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.​

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​കെ.​ വി​നോ​ദ​ൻ, എ.​കെ.​ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റ് കാ​നു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.​ സ​മീ​പ​ത്ത് നി​ന്നും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി.​ പെ​രി​ങ്ങ​ത്തൂ​ർ കാ​യ്പ​ന​ച്ചി​യി​ൽ ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് നി​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ 27 കു​പ്പി വി​ദേ​ശ മ​ദ്യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

 എ​ക്സൈ​സ് സം​ഘം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ക​ല്ലാ​ച്ചി വാ​ണി​മേ​ൽ റോ​ഡി​ൽ ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ച​ര ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി മു​തു​കാ​ട് സ്വ​ദേ​ശി ചേ​ന​ക്കു​ഴി വീ​ട്ടി​ൽ സി​ജു മാ​ത്യു​വി​നെ നാ​ദാ​പു​രം ജൂ​ണിയ​ർ എ​സ് ഐ ​കെ.​എ​സ് .അ​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്തു.​ പ്ര​തി​യെ നാ​ദാ​പു​രം കോ​ട​തി ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.​

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ഷി​ജി​ൽ കു​മാ​ർ, ബി.​ ബ​ബി​ത, ര​ഞ്ജി​നി, ഡ്രൈ​വ​ർ പ്ര​ജീ​ഷ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *