KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തില്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന് ഗുരുതരപരിക്ക്

കൊച്ചി: ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയ്ക്ക് കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Share news