വാഴ നട്ട് പ്രതിഷേധിച്ചു

കൊയിലാണ്ടി: ദേശീയ പാതയിലെ കുഴിയിൽ കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. ചിത്രാ ടാക്കീസിനു സമീപമാണ് ഭീമൻ കുഴി രുപപ്പെട്ടത് ഇരുചക്രവാഹനങ്ങൾക്കും മറ്റും ഏറെ പ്രയാസം അനുഭവപ്പെടുന്നത് കാരണമാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം ഒരു സ്ത്രീ’ കുഴിയിൽ വീണ്കൊ സാരമായ പരിക്ക് പറ്റിയിരുന്നു ദേശീയ പാതയിലെ ടാറിംഗ് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പൂർത്തിയായിട്ടില്ല. ടൗണിൽ ഇപ്പോഴും ഒരു ഭാഗത്ത് മാത്രമാണ് ടാറിംഗ് നടത്തിയത്. ഷൈജു ഗോവിന്ദ്, മനോജ് പയറ്റുവളപ്പിൽ, കൗൺസിലർ ഷീബാ സതീശൻ, ടി.വി.വിജയൻ, എ.പി.ഭരതൻ, കെ.രജിലേഷ്, പി.കെ.ബിജു എന്നിവർ നേതൃത്വം നൽകി.

