കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

പാലക്കാട് വാളയാറില്‍ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് പിടികൂടി. മൂന്ന് കേസുകളിലായി നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വാളയാറില്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത്. ടോള്‍ പ്ലാസയില്‍ വെച്ച് 10 കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശി അബ്ദുള്‍ റഹീമും പ്രായപൂര്‍ത്തിയാകാത്ത യുവാവും പിടിയിലായി. തമിഴ്നാട് ട്രാന്‍സ് പോര്‍ട്ട് ബസ്സില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കോയമ്പത്തൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 600 കിലോ പാന്‍മസാലയാണ് എക്സൈസ് അധികൃതര്‍ വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്.വിപണിയില്‍ 10 ലക്ഷം രൂപ വില വരും. കാറിന്റെ ഡിക്കിയിലും പുറക് വശത്തെ സീറ്റിലും ഒളിപ്പിച്ചാണ് പാന്‍ മസാല കടത്താന്‍ ശ്രമിച്ചത്.

പെരുമ്ബാവൂര്‍ സ്വദേശി നിയാസിനെ കസ്റ്റഡിയിലെടുത്തു. ആറ് മാസം മുന്‍പ് നിയാസ് പാന്‍മസാല കടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. 800 ഗ്രാം കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ സോളമന്, മനു എന്നിവരും എക്സൈസിന്റെ പിടിയിലായി. കോയമ്ബത്തൂരില്‍ നിന്നും ബൈക്കില്‍ തൃശൂരിലേക്ക് കടത്തിയ കഞ്ചാവാണ് പിടിച്ചെടുത്തത്.

