വാട്ട്‌സപ്പ് കൂട്ടായ്മയായ വെളുത്താണിക്കൂട്ടം സഹായം വിതരണം ചെയ്തു
കൊയിലാണ്ടി : പന്തലായനി ഗവർമെന്റ് മാപ്പിള എൽ. പി. സ്‌കൂളിൽ വാട്ട്‌സപ്പ് കൂട്ടായ്മയായ വെളുത്താണിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സുമിത്ത്കുമാർ നിർവ്വഹിച്ചു.പി. ടി. എ. പ്രസിഡണ്ട് മുസ്തഫ അധ്യക്ഷതവഹിച്ചു.
മുൻ കൗൺസിലർ എ. അസീസ് മാസ്റ്റർ, വെളുത്താണിക്കൂട്ടം പ്രസിഡണ്ട് ഷെഫീഖ്, ഫാസിൽ സഫാത്ത് ഷെഹീർ, കൊയിലാണ്ടിക്കൂട്ടം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ദാമോദരൻ മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

