വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ലാന്റ് സമര്‍പ്പിച്ചു

കൊയിലാണ്ടി: മെര്‍ച്ചന്റ് അസോസിയേഷന്‍(കെ.എം.എ) ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ലാന്റ് സമര്‍പ്പിച്ചു. പ്രസിദ്ധ കഥാകാരന്‍ യു.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.എ. പ്രസിഡണ്ട് പി.കെ. ഷുഹെബ് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അമേത്ത് കുഞ്ഞഹമ്മദ്, ട്രഷറര്‍ ദിനേശന്‍, പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍, ഡ്.ഇ.ഒ മനോജ് കുമാര്‍, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്ത് കെ.എം.എ വൈസ് പ്രസിഡണ്ട് കെ.കെ. നിയാസ് എന്നിവര്‍ സംസാരിച്ചു.
