വാക്സിൻ ചാലഞ്ചിൽ മത്സ്യതൊഴിലാളികളുടെ ഐക്യദാർഢ്യം
കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുമ്പോഴും മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് മത്സ്യതൊഴിലാളികൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. മത്സ്യ തൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്. സമാഹരിച്ച തുകയുടെ ഡി.ഡി. കൊയിലാണ്ടി മണ്ഡലം നിയുക്ത എം.എൽ.എ. കാനത്തിൽ ജമീലക്ക് പ്രസിഡണ്ട് ടി.വി ദാമോധരനും സെക്രട്ടറി സി.എം. സുനിലേശനും ചേർന്ന് കൈമാറി. യോഗത്തിൽ നിയുക്ത എം.എൽ.എ.യെ പ്രസിഡണ്ട് ടി. വി. ദാമോധരൻ പൊന്നാട അണിയിച്ചു. ചടങ്ങിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.പി. ഉണ്ണികൃഷ്ണൻ, രാജൻ, ചോയിക്കുട്ടി, സാദിഖ് എന്നിവർ പങ്കെടുത്തു.

