വഴുതനങ്ങ ചുടുകറി
അടുപ്പത്ത് വയ്ക്കാതെയും ഏറ്റവും വേഗത്തിലും തയ്യാറാക്കാവുന്ന ഒരു വിഭവം.
ചേരുകള്‍
1 ഇതള്‍ കറിവേപ്പില
3 വെളുത്ത വഴുതനങ്ങ
3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ
4 പപ്പടം
8 അല്ലി ചുവന്നുള്ളി
10 വറ്റല്‍മുളക്
ഒരു ചെറിയ ഉരുള പരുവത്തില്‍ പുളി
ആവശ്യത്തിന് ഉപ്പ്
വഴുതനങ്ങ ഓരോന്നായി പൊതിഞ്ഞെടുക്കാന്‍ തക്ക അളവില്‍ വാഴയില

തയ്യാറാക്കുന്ന വിധം
Advertisements

വഴുതനങ്ങ വാഴയിലയില്‍ പൊതിഞ്ഞ് കനലില്‍ ചുട്ടെടുക്കുക. വറ്റല്‍മുളക് ഒരു കമ്ബിയില്‍ കോര്‍ത്ത് കരിയാതെ ചുട്ടെടുക്കുക. പപ്പടവും കനലില്‍ ചുട്ടെടുക്കുക. ഇനി വഴുതനങ്ങ തൊലി കളഞ്ഞ് കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക.

അതിലേക്ക് പുളി പിഴിഞ്ഞൊഴിച്ച് മുളകും പപ്പടവും കൂടി പൊടിച്ചിട്ട് ചുവന്നുള്ളി ചതച്ചു ചേര്‍ത്ത് കറിവേപ്പിലയും ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം
