KOYILANDY DIARY.COM

The Perfect News Portal

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ രൂപീകരിച്ചു

കോഴിക്കോട് : വഴിയോരങ്ങളില്‍ കച്ചവടവും സേവനവും നടത്തുന്ന തൊഴിലാളികളുടെ ജില്ലാ യൂണിയനുകള്‍ ചേര്‍ന്ന് സി. ഐ. ടി. യു. നേതൃത്വത്തില്‍ സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ രൂപീകരിച്ചു. കെ. എം. കൊച്ചാപ്പു നഗറില്‍ ചേര്‍ന്ന സമ്മേളനം സി. ഐ. ടി. യു. അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ആര്‍. വി. ഇക്ബാല്‍പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡോ: പ്രദീപ് കുമാര്‍ നയപ്രഖ്യാപന രേഖയും അവതരിപ്പിച്ചു. ഭാരവാഹികള്‍ ഡോ: കെ. എസ്. പ്രദീപ് കുമാര്‍ (പ്രസിഡണ്ട്) എം. എച്ച്. സലീം, ബാപ്പൂട്ടി, ടി. ശ്രീകുമാര്‍, കൃഷ്ണദാസ്, സുനില്‍കുമാര്‍, പവിത്രന്‍ (വൈസ്പ്രസിഡണ്ടുമാര്‍) ആര്‍. വി. ഇക്ബാല്‍ ജനറല്‍ സെക്രട്ടറിഅനില്‍കുമാര്‍ എം. ആര്‍. ദിനേശന്‍, അരക്കല്‍ ബാലന്‍ ത്യാഗരാജന്‍, വിമല, ഫ്രാന്‍സിസ്, ഉസ്മാന്‍, ജാഫര്‍ഖാന്‍ ജോ: സെക്രട്ടറിമാര്. സുലൈമാന്‍ ട്രഷറര്‍ എന്നിങ്ങനെ കമ്മിറ്റി രൂപീകരിച്ചു.

Share news