വഴിത്തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ വീട് കയറി ആക്രമിച്ച സംഭവം; പ്രതി പോലീസ് പിടിയില്‍

കാട്ടാക്കട: യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ ശ്രീകുമാറിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊറ്റമ്ബള്ളിയില് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കൊറ്റമ്ബള്ളി, തെങ്ങ് വിള പുത്തന്‍വീട്ടില്‍, പ്രദീഷിന്റെ ഭാര്യ ആശ (23) പിതാവ് തമ്ബി (62) എന്നിവര്‍ക്കാണ് ഇന്നലെ മര്‍ദനമേറ്റത്.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടു പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് മര്‍ദനമെന്ന് ഇവര്‍ പരാതിപ്പെടുകയായിരുന്നു. വീട്ടിനകത്ത് കയറി പ്രതി ജാതി വിളിച്ചു അധിക്ഷേപിച്ചു കൊണ്ടാണ് മര്‍ദിച്ചത് . യുവതിയെ പിടിച്ചു മാറ്റാന്‍ എത്തിയ പിതാവിനെയും അസഭ്യം പറഞ്ഞു കൊണ്ട് ഇയാള്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ ആശയുടെ വസ്ത്രം വലിച്ചു കീറിയതായും മൊഴി നല്‍കിയിട്ടുണ്ട്. മര്ദനത്തത്തുടര്ന്ന് ആശയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നു. താടിക്കും ചുണ്ടിലും തലയ്ക്കും മര്‍ദനത്തില്‍ പരിക്കേറ്റു. ആശയുടെ മക്കളുടെ മുന്നിലിട്ടാണ് മര്‍ദനം. ബഹളം കേട്ട് ഇവരുടെ മാതാവും സഹോദരിയും എത്തുകയും അത് കണ്ട് നാട്ടുകാരും എത്തിയതോടെ അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇയാളെ പിടികൂടി കാട്ടാക്കട പോലീസിന് കൈമാറി.

