വരാപ്പുഴ പീഡനം: ശോഭാ ജോണും ജയരാജന് നായരും കുറ്റക്കാര്‍

കൊച്ചി: വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ശോഭാ ജോണും ജയരാജന് നായരും കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.
ശോഭയുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി എന്നിവരെയാണ് വെറുതെ വിട്ടത്. ഒരു പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 48 കേസുകളാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിക്കുകയും വില്പന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ശോഭാ ജോണിനെതിരെയുള്ളത്. പെണ്‍കുട്ടിയെ വാങ്ങിക്കുകയും തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റമാണ് ജയരാജന് നായര്‍ക്കെതിരെയുള്ളത്.

