വയോജന അദാലത്ത് സംഘടിപ്പിച്ചു
കൊയിലാണ്ടി: വടകര മെയ്ൻ്റനൻസ് ട്രൈബ്യുണൽ കൊയിലാണ്ടിയിൽ വയോജന അദാലത്ത് സംഘടിപ്പിക്കുകയും പരാതികൾ പരിഹരിക്കുകയും ചെയ്തു.വയോജനങ്ങൾക്ക് റിവേഴ്സ് ക്വാറൻ്റെൻ ആയതിനാൽ നേരിട്ട് ഹാജരാകാൻ കഴിയാത്ത കേസുകൾ വീഡിയോ കോൾ മുഖാന്തിരം ഹരജിക്കാർ കേൾക്കുകയും, എതിർകക്ഷികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിചാരണകൾ നടത്തുകയും ചെയ്തു.

കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ കേസുകൾ തുടർച്ചയായ 2 ദിവസങ്ങളിലായി വിചാരണ നടത്തി. വടകര താലൂക്കിലെ പരാതികൾ 25.11.20 ന് വടകര റവന്യു ഡിവിഷണൽ ഓഫീസിലും കൊയിലാണ്ടി താലൂക്കിലെ പരാതികൾ 30.11.20 ന്കൊയിലാണ്ടി താലൂക്ക് ഓഫീസിലും വെച്ച് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി 36പരാതികൾ കേട്ടതിൽ 23 പരാതികൾ തീർപ്പാക്കി. കോവിഡ് സാഹചര്യത്തിൽ വയോജനങ്ങൾക്ക് നീതി ലഭിക്കാൻ വൈകുന്നതിനാലാണ് ഇത്തരമൊരു അദാലത്ത് സംഘടിപ്പിച്ചത്.


മൈൻറ നസ് ട്രബ്യുണൽ കൂടിയായ വടകര റവന്യു ഡിവിഷണൽ ഓഫിസർ വി.പി.അബ്ദുറഹിമാനാണ് കേസുകളിൽ തീരുമാനമെടുത്തത്. കൊയിലാണ്ടി തഹസിൽദാർ സി.പി മണി വി.ബി. ടെക്നിക്കൽ അസിസ്റ്റൻ്റ് അഖിൽ, വിമി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. വയോജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായി കൂടുതൽ അദാലത്തുകൾ തുടർന്നും താലൂക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് ആർ. ഡി. ഒ. അറിയിച്ചു.

