വയനാട്ടില്‍ നിന്നും 4.5 ടണ്‍ ഇ-മാലിന്യം കയറ്റി അയച്ചു

വയനാട്: ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് 4.5 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഒാഫീസുകളില്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കെട്ടികിടന്നിരുന്ന ഇലക്‌ട്രോണിക് മാലിന്യങ്ങളാണ് ശേഖരിച്ച് ക്ലീന്‍ കേരള കമ്ബനിക്ക് കൈമാറിയത്.
ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ ഫ്ളാഗ് ഒാഫ് ചെയ്ത ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഒാര്‍ഡിനേറ്റര്‍ പി.എ.ജസ്റ്റിന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഒാര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍കിഷന്‍, കമല്‍, എം.പി.രാജേന്ദ്രന്‍, എ.കെ.രാജേഷ്, കെ.അനൂപ് എന്നിവര്‍ പങ്കെടുത്തു. മാലിന്യ ശേഖരണം നടത്താത്ത സര്‍ക്കാര്‍ ഒാഫീസുകളിലെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശുചിത്വമിഷനെ അറിയിക്കുന്ന പക്ഷം ഇവയും അടുത്ത ഘട്ടത്തില്‍ ശേഖരിക്കും.

