വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഗാന്ധി സ്മൃതി ജ്വാല തെളിയിക്കൽ, ഗാന്ധി ക്വിസ്സ്, ചിത്രരചന മത്സരം, പ്രത്യേക അസംബ്ലി,ശുചീകരണം എന്നിവ നടന്നു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ഗാന്ധി സ്മൃതി ജ്വാല തെളിയിച്ച് കൊണ്ട് ദിനാചരണം ചെയ്തു. സ്കൂൾ ലീഡർ ദിയലിനീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക അസംബ്ലിയിൽ മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് കൈമാറി. പി.കെ.അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, പി.നൂറുൽഫിദ എന്നിവർ സംസാരിച്ചു.

