വധശ്രമം പ്രതിയെ 5 വർഷം കഠിനതടവിന് ശിക്ഷിച്ചു

കൊയിലാണ്ടി: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന കാരയാട് ചാത്തഞ്ചേരി മനോജിനെ കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആലത്താം ബെന്‍സിയെ (28) കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി (മാറാട് കോടതി) അഞ്ചുവര്‍ഷം കഠിന തടവിനും ഇരുപത്തിഅയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. വിചാരണതുടങ്ങുന്നതിനുമുമ്പേ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ആഗസ്ത് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി സി.ഐ. ആര്‍. ഹരിദാസ്, എസ്.ഐ അശോകന്‍ ചാലില്‍, എസ്.സി.പി.ഒ പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
