വത്സന്‍ തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കണ്ണൂര്‍: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് മാറ്റി. തലശ്ശേരി ജില്ലാ കോടതിയുടെതാണ് നടപടി.
ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുല്‍കുമാറിനെയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയെയും 150 സ്വാമിമാര്‍ തടഞ്ഞുവെന്നാണ് കേസ്. കേസില്‍ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്.

ഇതിനെതിരെയാണ് ടി സുനില്‍കുമാര്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്വാമിമാരെ ശാന്തരാക്കാന്‍ പൊലീസ് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതായി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുള്‍പ്പെടെ പറഞ്ഞതായും ജാമ്യാപേക്ഷയിലുണ്ട്.

