KOYILANDY DIARY.COM

The Perfect News Portal

വണ്ടിപ്പെരിയാർ കേസ്: യൂത്ത് കോൺഗ്രസ് പകൽ പന്തം കത്തിച്ച് പ്രതിഷേധം

കൊയിലാണ്ടി: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തിനും അധോലോക മാഫിയയ്ക്കും എതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധത്തിൻ്റെ ഭാഗമായി പകൽ പന്തം തെളിയിച്ചു. 
യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സ്ത്രീപീഢകരുടെയും മയക്കുമരുന്ന് സ്വർണക്കടത്ത്കാരുടെയും റിക്രൂട്ട്‌മെന്റ് ഏജൻസിയായ് ഡിവൈഎഫ്ഐ മാറിയെന്ന് വി. പി ദുൽഖിഫിൽ ആരോപിച്ചു
 യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌ അധ്യക്ഷത വഹിച്ചു. 
സി.ടി ജെറിൽ ബോസ്‌, തൻഹീർ കൊല്ലം, എം.കെ സായീഷ്, റാഷിദ് മുത്താമ്പി, നിതിൻ നടേരി, അഭിനവ് കണക്കശ്ശേരി എന്നിവർ സംസാരിച്ചു. ഷാനിഫ് കുറുവങ്ങാട്, സജിത്ത് കാവുംവട്ടം, മണി മുചുകുന്ന്, ജാസിം നടേരി, അക്ഷയ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *