KOYILANDY DIARY

The Perfect News Portal

ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നതായി പരാതി

കൊയിലാണ്ടി> വെളളിയാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ചെങ്ങോട്ട് കാവ് മേല്‍പ്പാലത്തിന് സമീപം റോഡരികില്‍ ലോറി നിര്‍ത്തി വിശ്രമിക്കുകയായിരുന്ന ലോറി ഡ്രൈവറെ ആക്രമിച്ചു പണം കവര്‍ന്നതായി പരാതി.കുന്ദമംഗലം ചൂലാം വയല്‍ മുസ്തഫ (47) യ്ക്കാണ് പരിക്കേറ്റത്. കത്തികൊണ്ടുളള കുത്തേറ്റ് കൈ മുറിഞ്ഞു. അക്രമം തടായാനെത്തിയ ചെങ്ങോട്ട് കാവ് മേല്‍പ്പാലത്തിന് സമീപത്തെ ബീര്‍ പാര്‍ലര്‍ അസി: മാനേജര്‍ സതീഷ് കുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍ മുരളി എന്നിവര്‍ക്കും പരിക്കേറ്റു. ഡ്രൈവറുടെ കൈവശമുളള 3,000 രൂപ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ഡ്രൈവര്‍ മുസ്തഫ പറഞ്ഞു. പയ്യോളി മുതല്‍ കൊയിലാണ്ടി ഭാഗം വരെയുളള പാതയോരത്ത് ഇതിനു മുന്‍പും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.