ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.

പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറി. വെസ്റ്റ് ഗോദാവരിയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ടിടിപി പ്രവര്‍ത്തകര്‍ പോളിങ് ബൂത്ത് അടിച്ചു തകര്‍ത്തു.
Advertisements

