KOYILANDY DIARY

The Perfect News Portal

ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് കണ്ണൂരില്‍ തുടക്കമായി

കണ്ണൂര്‍: ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായുള്ള സംസ്ഥാന തല പരിപാടികള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘടനം നിര്‍വഹിച്ചു. എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന മുദ്രാവാക്യം.

സാര്‍വത്രിക ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും എല്ലായിടത്തും എന്നതാണ് ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്റെ ലക്ഷ്യം.

ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.ആരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്ഥനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

Advertisements

ആരോഗ്യ പരിരക്ഷ,പകര്‍ച്ച വ്യാധികളില്‍ നിന്നുള്ള സംരക്ഷണം,ദാരിദ്ര്യവും പട്ടിണിയും ലഘൂകരിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ലിംഗ സമത്വവും സാമ്ബത്തിക വളര്‍ച്ചയും ഉറപ്പു വരുത്തുക തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം ആചരിക്കുന്നത്. സാമൂഹ്യ രാഷ്ട്രീയ ആരോഗ്യ രംഗത്തെ നിരവധി പേര്‍ ഉദ്ഘടന ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *